ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന് സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍.
സാബുവിന്റെ പിതാവും വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അനുഭവിക്കുന്നയാളാണ്. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. കിട്ടാതെ വന്നതോടെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.