തൃശ്ശൂര്‍: നെല്ലിയാമ്പതിയില്‍ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു. ചെള്ളിക്കയം വനമേഖലയില്‍ താമസിക്കുന്ന സലീഷയാണ് വഴിയരികില്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്.
നാലുദിവസം മുന്‍പാണ് കല്‍ച്ചാടിയില്‍നിന്ന് കുടുംബസമേതം വനമേഖലയ്ക്കകത്തെ ചെള്ളിക്കയത്തിലേക്ക് ഇവര്‍ താമസംമാറിയത്. രാവിലെ പ്രസവവേദന തുടങ്ങിയതോടെ വന മേഖലയില്‍നിന്ന് വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്ററിലധികം കാല്‍നടയായി നേര്‍ച്ചപ്പാറയിലെത്തി. ഇവിടെ വെച്ച് വേദന കൂടുകയും ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
വിവരമറിഞ്ഞ് പഞ്ചായത്തംഗവും എസ്ടി പ്രമോട്ടറുമടക്കം സ്ഥലത്തെത്തി.
തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.