നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ തൊഴുക്കലിൽ പുതുതായി രൂപീകരിച്ച തോപ്പിൽ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
പ്രാദേശിക വികസനത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കും റസിഡൻസ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
തോപ്പിൽ റസിഡൻസ് അസോസിയേഷൻ  പ്രസിഡന്റ്‌ അജയകുമാർ. റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ  നെയ്യാറ്റിൻകര നഗരസഭാ  ചെയർമാൻ പി.കെ. രാജ്‌മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. ജോസ്ഫ്രാങ്ക്‌ളിൻ, കൗൺസിലർമാരായ ജി. സുകുമാരി, കൂട്ടപ്പന മഹേഷ്‌, ഫ്രാൻ ജനറൽ സെക്രട്ടറി തലയൽ പ്രകാശ് , സെക്രട്ടറി ഷെറിൻ. ഐ. എൽ, ക്രിസ്റ്റഫർ ദാസ്  എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *