തിരുവനന്തപുരം: വെള്ളനാട് പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രേഡ് എസ്ഐ രാജാ(56)ണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.
ഞായറാഴ്ച രാത്രിയാണ് വെള്ളനാട് ട്രഷറിയില്‍ രാജ് ഡ്യൂട്ടിക്ക് എത്തിയത്. ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്‍ രാജിനെ കാണാതെ വന്നതോടെ മുറിയിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.