ഡയറ്റില്‍ അയമോദക വെള്ളം ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

ഡയറ്റില്‍ അയമോദക വെള്ളം ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധ വ്യജ്ഞനമാണ് അയമോദകം. വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

ഡയറ്റില്‍ അയമോദക വെള്ളം ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

അയമോദക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനം

ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

രോഗ പ്രതിരോധശേഷി

തണുപ്പുകാലത്ത് ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി കൂട്ടാനും അയമോദക വെള്ളം കുടിക്കാം.

പ്രമേഹം

പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞ അയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗുണം ചെയ്യും. 

ചര്‍മ്മം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

ആര്‍ത്തവ വേദന

സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും അയമോദക വെള്ളത്തെ ആശ്രയിക്കുന്നത് നല്ലതാണ്. 
 

അയമോദക വെള്ളം തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു ടേബിൾസ്പൂൺ അയമോദക വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാന്‍ വയ്ക്കുക. രാവിലെ, ഈ മിശ്രിതം ഒന്ന് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാം. 

By admin