‘മദ്യപിച്ച് ആ ഗിറ്റാറിസ്റ്റ് പറഞ്ഞ വാക്കുകള്‍’: ജീവിതം മാറ്റിമറിച്ച ആ സംഭവം വെളിപ്പെടുത്തി എആര്‍ റഹ്മാന്‍

ചെന്നൈ: സിനിമ സംഗീത രംഗത്ത് തന്‍റെതായ ഒരു ശൈലി രൂപപ്പെടുത്തിയ വ്യക്തിയാണ് എആര്‍ റഹ്മാന്‍. എന്നാല്‍ ഇത്തരം ഒരു ഘട്ടത്തിലേക്ക് എത്താന്‍ ഉണ്ടായ സംഭവം വിശദീകരിക്കുകയാണ് എആര്‍ റഹ്മാന്‍. ചെറുപ്പത്തില്‍ റഹ്മാന്‍ വിവിധ സംഗീതസംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുമായിരുന്നു. ഒരു ബാന്‍റിലും അദ്ദേഹം അംഗമായിരുന്നു. അന്ന് ഒരു ഗിറ്റാറിസ്റ്റ് ചോദിച്ച ചോദ്യമാണ് തന്നെ ചിന്തിപ്പിച്ചതെന്നും മാറ്റിയതെന്നും അന്ന് 19 വയസ്സുള്ള റഹ്മാൻ പറയുന്നു.

ഒടു ഇന്ത്യയോട് സംസാരിച്ച സംഗീത സംവിധായകന്‍ പറഞ്ഞത് ഇതാണ് “ഞാൻ സംഗീതസംവിധായകർക്ക് വേണ്ടി പ്ലേ ചെയ്യാറുണ്ടായിരുന്നു. അന്ന് ചെറുപ്പമായിരുന്നു 19 വയസായിരുന്നു. ഞാൻ ഒരു ബാൻഡിലും അംഗമായിരുന്നു. ഒരിക്കൽ ബാൻഡിലെ ഗിറ്റാറിസ്റ്റ് മദ്യപിച്ച് എന്നോട് ചോദിച്ചു ‘നീ എന്താണ് ഈ കാണിക്കുനന്ത്? എന്ന്,  നീ പ്ലേ ചെയ്യുന്നത് സിനിമ മ്യൂസിക്കണ്’ആ പരാമര്‍ശം അപമാനകരമായി തോന്നി. ഇത് 1985-ലോ 86-ലോ ആണ് സംഭവിച്ചത്”.

“ആ സമയത്ത് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ ആഴ്ചകൾക്ക് ശേഷം ആ വിമര്‍ശനം എനിക്ക് മനസിലായി. അവൻ പറഞ്ഞത് ശരിയാണെന്ന് ഞാൻ മനസ്സിലാക്കി. എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ, ഞാൻ ഒന്നിച്ച് ജോലി ചെയ്ത സംഗീതസംവിധായകരാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി. ഇതിനുശേഷം, ഞാൻ ബോധപൂർവ്വം ആ രീതിയില്‍ നിന്നും മാറാന്‍ തുടങ്ങി. എന്‍റെ ശൈലി എന്തായിരിക്കണം എന്ന് തിരിച്ചറിയാനുള്ള എന്‍റെ മാനസിക യാത്ര അവിടെയാണ് ആരംഭിച്ചത്. ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് ഏകദേശം ഏഴു വർഷമെടുത്തു, ഞാൻ ഇത്തരം  സ്വാധീനങ്ങളിൽ നിന്ന് പൂർണ്ണമായും മാറി നടന്നു” റഹ്മാന്‍ വിശദീകരിച്ചു.

മദ്യപിച്ച് ആ ഗിറ്റാറിസ്റ്റ് നടത്തിയ പരാമര്‍ശം തനിക്ക് ജീവിതത്തില്‍ എങ്ങനെ അനുകൂലമായി പ്രവർത്തിച്ചുവെന്ന് എആർ റഹ്മാൻ വിശദീകരിച്ചു. “ഗിറ്റാറിസ്റ്റ് എന്നോട് മോശമായി എന്തെങ്കിലും പറഞ്ഞുവെന്നല്ല, ചിലപ്പോൾ ചില പരാമർശങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ആഴത്തില്‍ പതിക്കും, അത് ചില കാര്യങ്ങള്‍ മാറ്റാന്‍ സ്വാധീനമായി മാറും. ആ പരാമര്‍ശം പുറം സ്വാധീനത്തിൽ നിന്ന് മാറാൻ എന്നെ സഹായിച്ചു” റഹ്മാന്‍ വിശദീകരിച്ചു. 

കങ്കുവ പരാജയം സൂര്യയുടെ പുതിയ ചിത്രത്തെ ബാധിച്ചോ? : സൂര്യ 45 ല്‍ നിന്ന് എആര്‍ റഹ്മാന്‍ ഔട്ട് !

‘വിവാഹമോചനത്തിന് പിന്നാലെ സംഗീതത്തില്‍ ഇടവേളയെടുത്ത് റഹ്മാന്‍’: പ്രചരിക്കുന്നതിന്‍റെ സത്യം ഇതാണ്

By admin

You missed