ഡല്‍ഹി: ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് ജയിലില്‍നിന്ന് പുറത്തിറങ്ങി.
വിചാരണ കോടതിയാണ് കഴിഞ്ഞയാഴ്ച ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.
20,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്. ജനുവരി മൂന്ന് വരെയാണ് ജാമ്യം.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്, ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമേ ഇടപെടാവൂ തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് ജാമ്യം.
ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേദിയില്‍ പോകുന്നത് ഒഴികെയുള്ള സമയം സ്വന്തം വീട്ടിലാണ് കഴിയേണ്ടത്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23നും 25നും ഇടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്.
ഐപിസി, പൊതുമുതല്‍ നശിപ്പിക്കല്‍ , യുഎപിഎ എന്നീ വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.