ഡൽഹി: പത്താമത് അജന്ത-എല്ലോറ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (AIFF 2025) 2025 ജനുവരി 15 മുതൽ 19 വരെ ഛത്രപതി സംഭാജിനഗറിൽ നടക്കും.
മേളയിൽ വച്ച് ഈ വർഷത്തെ പത്മപാണി ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് പ്രശസ്ത സംവിധായകയും തിരക്കഥാകൃത്തുമായ സായ് പരഞ്ജ്‌പേയ്ക്ക് സമ്മാനിക്കും.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾക്കാണ് പുരസ്‌കാരം. പത്മപാണി മെമൻ്റോയും ബഹുമതി പത്രവും രണ്ട് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
എഐഎഫ്എഫ് സംഘാടക സമിതി ചെയർമാനും ചീഫ് മെൻ്ററും അങ്കുഷ്‌റാവു കദവും എഐഎഫ്എഫ് ഓണററി ചെയർമാനുമായ നന്ദകിഷോർ കഗ്ലിവാൾ ആണ് പ്രഖ്യാപനം നടത്തിയത്.
പ്രശസ്ത ചലച്ചിത്ര നിരൂപക ലതിക പഡ്ഗാവോങ്കർ (ചെയർപേഴ്സൺ), സംവിധായകൻ അശുതോഷ് ഗോവാരിക്കർ, സുനിൽ സുക്തങ്കർ, ചന്ദ്രകാന്ത് കുൽക്കർണി എന്നിവരടങ്ങുന്നതാണ് പത്മപാണി അവാർഡ് സെലക്ഷൻ കമ്മിറ്റി.