കൊല്ലം: കൊല്ലത്ത് ജപ്തി നടപടികളെ തുടര്‍ന്ന് ഏറെ നാളുകളായി പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം.
ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ അനന്തു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ആറുപേര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തുന്നത്. തുടര്‍ന്നാണ് ചിമ്മിനി തകര്‍ന്നു അപകടം ഉണ്ടാകുന്നത്
രാത്രി ഒന്‍പതരയോടെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കളായ ആദിത്യന്‍, കാര്‍ത്തിക്, ഷെഫീര്‍, സെയ്ദലി, മാഹീന്‍, അനന്തു എന്നിവരാണ് ഫാക്ടറി കെട്ടിടത്തില്‍ ഇരുന്നത്.
പൊടുന്നനെ ചിമ്മിനി ഉള്‍പ്പെടെയുള്ള കെട്ടിടം തകര്‍ന്നുവീണതോടെ ഇവര്‍ ഇറങ്ങിയോടി. അനന്തുവും ഒപ്പമുണ്ടെന്നാണ് കരുതിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.