തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലക്കും എം ടി വാസുദേവന്‍ നായര്‍ നല്‍കിയ സംഭാവനകള്‍ എന്നും അനശ്വരമായി നിലനില്‍ക്കുമെന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

എം ടി കാലയവനികക്കുള്ളില്‍ മറയുമ്പോഴും അദ്ദേഹം എഴുതിയ കഥകളും നോവലുകളും സൃഷ്ടിച്ച ചലച്ചിത്രങ്ങളുമെല്ലാം എന്നും നിലനില്‍ക്കും

ഇനി വരാനുള്ള തലമുറ കളും കേരളീയ സംസ്‌കൃതിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും ഹൃദിസ്ഥമാക്കാന്‍ എംടിയെ വായിച്ചു കൊണ്ടേയിരിക്കും. 
എം ടിയുടെ തൂലിക മലയാള ഭാഷയിലും വെള്ളിത്തിരയിലും സൃഷ്ടിച്ച വിപ്ലവം അദ്ദേഹത്തിനു മാത്രം സാധ്യമായതാണ്.

വള്ളുവനാടന്‍ ഗ്രാമീണ സംസ്‌കൃതിയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് മലയാളിയുടെ സംസ്‌കാരത്തെ ഉയര്‍ത്തിയ എഴുത്തുകാരനാണദ്ദേഹം

ലോകത്തിലുള്ള എന്തിനെ കുറിച്ചെഴുതിയാലും നിളാ നദിയിലെ ഒരു കൈക്കുമ്പിള്‍ വെള്ളം എംടി അതില്‍ ചേര്‍ത്തു വച്ചു. സ്വന്തം സംസ്‌കാരത്തിലുള്ള അഭിമാനബോധമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *