കോട്ടയം: പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ്പ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു. വെള്ളിയേപ്പള്ളി കുന്നത്തുപറമ്പില്‍ ആര്‍. അഭിലാഷാ(18)ണ് മരിച്ചത്.
സുഹൃത്ത് എബിന് പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. പരേതനായ രാജേഷിന്റെയും ധന്യയുടെയും മകനാണ് അഭിലാഷ്.