വർഷം 2004 ,തീയതി ഡിസംബർ 26. 14 ഏഷ്യൻ രാജ്യങ്ങളെ വിറപ്പിച്ച സുനാമി ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ് പലർക്കും. 2.20 ലക്ഷം ആളുകളാണ് അന്ന് മരണപ്പെട്ടത്.
ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തിനടുത്ത് 2004 ഡിസംബർ 26-ന് 00:58:53 യു.ടി.സി. സമയത്ത് കടലിനടിയിൽ വച്ചുണ്ടായ മെഗാത്രസ്റ്റ് ഭൂകമ്പമാണ് 2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പം എന്നു വിളിക്കുന്നത്.
ശാസ്ത്രലോകം ഈ ഭൂകമ്പത്തെ സുമാത്ര-ആൻഡമാൻ ഭൂമികുലുക്കം എന്നുവിളിക്കുന്നു.
ഇതുമൂലമുണ്ടായ സുനാമിയ്ക്ക് 2004 ഇന്ത്യൻ മഹാസമുദ്ര സുനാമി, ദക്ഷിണേഷ്യൻ സുനാമി, ഇന്തോനേഷ്യൻ സുനാമി, ക്രിസ്മസ് സുനാമി, ബോക്സിംഗ് ദിന സുനാമി എന്നിങ്ങനെ പല പേരുകൾ നൽകപ്പെട്ടിട്ടുണ്ട്
ഇൻഡോനേഷ്യയിലെ അസഹ് പ്രവിശ്യയിൽ മാത്രം ഒരു ലക്ഷത്തി ലധികം ആളുകൾ മരിച്ചു.
ശ്രീലങ്ക, ഇന്ത്യ, തായ്‌ലൻഡ്, ഇൻഡോ നേഷ്യ, മാലദ്വീപ്, മലേഷ്യ, മ്യാൻമാർ ഒക്കെ സുനാമി പ്രഹരമേല്പിച്ച രാജ്യങ്ങളാണ്.
ഇവിടെയെല്ലാം സുനാമിയിൽ മരണപ്പെട്ടവരുടെ പേരിൽ സ്മൃതിമണ്ഡപങ്ങൾ സ് നിർമ്മിച്ചചിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഹിന്ദു,ക്രിസ്ത്യൻ, മുസ്‌ലിം, ബുദ്ധ മത വിശ്വാസികൾ അവരവരുടെ മതാ ചാരപ്രകാരം നടത്തിയ ശ്രദ്ധാഞ്ജലികളാണ്.
സുനാമിക്കുണ്ടോ ജാതി മതവ്യത്യാസങ്ങൾ ?