ഈസ്റ്റ്‌ഹാം: ആഗോള കത്തോലിക്കാ സഭ, മരിച്ചവിശ്വാസികളുടെ ഓർമ്മക്കും പ്രാർത്ഥനക്കുമായി പ്രത്യേകം നിയോഗിച്ചിരിക്കുന്ന നവംബർ മാസത്തിൽ ലണ്ടൻ റീജിയൻ സീറോ മലബാർ സഭ നൈറ്റ് വിജിൽ ശുശ്രുഷ ഒരുക്കുന്നു. പ്രശസ്ത  ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻഡയറക്റ്ററും, ഫാമിലി കൗൺസിലറും, തിരുവചന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.
ഈസ്റ്റ്ഹാം  സെന്റ് ജോർജ്ജ്സ് സീറോമലബാർ മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ ഈസ്റ്റ്‌ഹാം സെന്റ് മൈക്കിൾസ്  കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നവംബർ 24 നു വെള്ളിയാഴ്ചയാണ്  ക്രമീകരിച്ചിരിക്കുന്നത്.
രാത്രിയാമങ്ങളുടെ സുശാന്തതയിൽ മനസ്സും ഹൃദയവും ഏകോപിപ്പിച്ച് ദൈവസന്നിധിയോടു  ചേർന്ന് നിൽക്കുവാനും, പ്രാർത്ഥനകളും യാചനകളും വേദനകളും അവിടുത്തെ സമക്ഷം ഭരമേല്പിക്കുവാനുമുള്ള  അനുഗ്രഹീതവേളയാണ് ഒരുങ്ങുന്നത്. മനസ്സിന്റെ തുറവയിൽ അവിടുത്തെ സ്തുതിക്കുവാനും,അനുഗ്രഹങ്ങൾക്കും, കൃപകൾക്കും നന്ദിയർപ്പിക്കുവാനും ഉള്ള അവസരമാണ് രാത്രി ആരാധനയിൽ ലഭിക്കുക
പരിശുദ്ധ കുർബ്ബാനയിലും തിരുവചന ശുശ്രുഷയിലും  സൗഖ്യധ്യാനത്തിലും പങ്കുചേരുവാനും കൂടാതെ കുമ്പസാരത്തിനുള്ള അവസരവും നൈറ്റ് വിജിലിൽ ഉണ്ടായിരിക്കും.
ആരാധനയിലും സ്തുതിപ്പിലും പ്രാർത്ഥനകളിലും അവിടുത്തെ സാന്നിദ്ധ്യം തൊട്ടനുഭവിക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും അനുഗ്രഹവേദിയാവുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിളങ്ങാടൻ: 07915602258
നൈറ്റ് വിജിൽ സമയം- നവംബർ 24 വെള്ളിയാഴ്ച: രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം:St.Michael’s Catholic Church, Eastham,E6 6ED

By admin

Leave a Reply

Your email address will not be published. Required fields are marked *