ഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള 17 അനധികൃത കുടിയേറ്റക്കാര്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്), ലോക്കല്‍ പോലീസുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 17 ബംഗ്ലാദേശി പൗരന്മാരെയാണ് അറസ്റ്റ് ചെയ്തത്. മുംബൈ, നവി മുംബൈ, താനെ, നാസിക് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്
അനുമതിയില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിനും സാധുവായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയതിനും 14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്ന 17 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തുതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ വ്യാജ രേഖകള്‍ ഉപയോഗിച്ച് ആളുകള്‍ രാജ്യത്ത് തുടരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി
1946ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം 10 കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതാത് പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.