അടഞ്ഞുകിടക്കുന്ന കടകൾ, വിജനമായ വീഥികൾ , ക്രിസ്തുമ സ്സിന്റെ യാതൊരു പകിട്ടുമില്ലാതെ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും യെരൂശലേമിൽ ദുഃഖം താളം കെട്ടിനിൽക്കുന്ന കാഴ്ചയാണ് എവിടെയും.
ഗാസയിലും വെസ്റ്റ്ബാങ്കിലും നടക്കുന്ന രൂക്ഷമായ ബോംബിങ്ങും ആളുകളുടെ മരണവും അഭയാർത്ഥി പ്രശ്നവും മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾ ഈ മണ്ണിൽനിന്നും അകന്നുകഴിയുകയാണ്.
യരുശലേമിലെ മാന്ജർ സ്ക്വയറി ൽ ഇത്തവണ ഒരുക്കങ്ങളൊന്നുമില്ല, വലിയ ക്രിസ്മസ് ട്രീയുമില്ല, വിദേശികളായ സന്ദർശകരുമില്ല.
പലസ്തീനിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഇന്ന് വളരെ ശാന്തിപൂർണ്ണ മായ ഒരു മൗനജാഥയാണ് നയിച്ചത്. ജാഥ ക്രിസ്തുവിന്റെ ജന്മഗൃഹം എന്നറിയപ്പെടുന്ന ‘ ചർച്ച് ഓഫ് ദി നേറ്റിവിറ്റി’ ക്കുമുന്നിൽ പോലീ സ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മുൻപ് ക്രിസ്ത്യൻ മതവിഭാഗ ങ്ങൾ വലിയ ആഘോഷത്തോടും ആവേശത്തോടുമാണ് ക്രിസ്തു മസ് റാലി നടത്തിയിരുന്നത്.
ഇക്കൊല്ലവും ക്രിസ്മസ് ഉത്സവാഘോഷങ്ങൾ ഇല്ലാതിരുന്നതിനാൽ നഗരത്തിലെ സാമ്പത്തികസ്രോതസ്സ് തന്നെ ഇല്ലാതായിരിക്കുന്നു.ബെത്ലെഹെമിന്റെ വരുമാനത്തിൽ 70% വും ടൂറിസത്തിൽ നിന്നുമാണ്. 2019 ലെ കോവിഡ് കാലത്തിനുമുമ്പുവരെ ബെത്ലെ ഹെമിൽ എത്തിയിരുന്നത് വർഷം 20 ലക്ഷം വിശ്വാസികളുൾ പ്പെടെയുള്ള സന്ദർശകരായിരുന്നു.ഇക്കൊല്ലമാകട്ടെ ഒരു ലക്ഷം ആളുകൾ പോലുമെത്തിയില്ല.
ഗാസയുദ്ധ പശ്ചാത്തലത്തിൽ ഇസ്രായേൽ പല സ്ഥലത്തും ചെ ക്കിങ് പോസ്റ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുന്ന തിനാൽ വാഹനങ്ങളുടെ നിരയാണ് റോഡുകളിൽ. ഇസ്രായേലിൽ 1.82 ലക്ഷം ക്രിസ്ത്യാനികളും വെസ്റ്റ് ബാങ്കിൽ 50000 വും ഗാസ യിൽ 1300 മാണ് ക്രിസ്ത്യൻ ജനസംഖ്യ.ഇത്തവണ എല്ലാവരും അവരവരുടെ വീടുകളിലും ടെന്റുകളിലുമാണ് ക്രിസ്തുമസ്സ് ആഘോഷിക്കുക.
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ യുദ്ധം തുടങ്ങിയശേഷം പല ചർച്ചുകളിലാണ് അഭയാർഥികളായി കഴിയുന്നത്. അവരെല്ലാം അടുത്ത വർഷം സ്വന്തം വീടുകളിലേക്ക് മടങ്ങി ക്രിസ്തുമസ്സ് നല്ല രീതിയിൽ ആഘോഷിക്കാമെന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്നവരാണ്.