തൃപ്പൂണിത്തുറ: പത്രപ്രവർത്തകൻ, പത്രാധിപർ, കവി, അഭിനേതാവ്, എന്നീ നിലകളിൽ ശ്രദ്ധേയനായ പി ആർ പുഷ്പാംഗദന്റെ പ്രഥമ കവിതാസമാഹാരം “ഉപ്പിടാത്ത കഞ്ഞി” യുടെ പ്രകാശനച്ചടങ്ങ് പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷിന് ആദ്യ പുസ്തകം നൽകിക്കൊണ്ട് പ്രശസ്ത കവി പവിത്രൻ തീക്കുനി “ഉപ്പിടാത്ത കഞ്ഞി” പ്രകാശിപ്പിച്ചു. കവി അനിൽ മുട്ടാർ പുസ്തകം പരിചയപ്പെടുത്തി ക്കൊണ്ട് സംസാരിച്ചു

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ച് നടന്ന പ്രകാശനച്ചടങ്ങിൽ ഡോ. സലില മുല്ലൻ അദ്ധ്യക്ഷയായിരുന്നു.  
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ്, ചാനൽ 91 ബോധി മാനേജിംഗ് ഡയറക്ടർ ടി ആർ ദേവൻ, പു ക സ തൃപ്പൂണിത്തുറ പ്രസിഡന്റ് സി ബി വേണുഗോപാൽ, യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് എ ആർ പ്രസാദ്, സത്യം ഓൺലൈൻ കൊച്ചി ബ്യൂറോ ചീഫും മുളന്തുരുത്തി പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായ സുബാഷ് ടി ആർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച  വിശിഷ്ട വ്യക്തികളെ ആദരിച്ചു.

പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പി ആർ പുഷ്പാംഗദൻ നന്ദി അറിയിച്ചു. ചടങ്ങിന് ശേഷം പി ആർ പുഷ്പാംഗദന്റെ “വണ്ടിയും കാത്ത്” എന്ന കവിതയുടെ നൃത്താവിഷ്കാരം ജ്യോതിർമയി പ്രവീൺ രംഗത്ത് അവതരിപ്പിച്ചു

വൈയ്ക്കം മുഹമ്മദ് ബഷീറിന്റെ “പ്രേമലേഖനം” എന്ന കഥയെ ആസ്പദമാക്കി പി കെ അജയനും ശ്രീജ അജയനും ചേർന്ന് അവതരിപ്പിച്ച ലഘുനാടകവും ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *