ഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന് ഭാര്യ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു.
ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. പരിക്കേറ്റ സ്വപ്നയെന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ഗാര്‍ഹിക പീഡനത്തിന് സുനില്‍ ജഗ്ബന്ധു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സുനില്‍ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്പാന്‍ സ്വപ്നയോട് ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഭക്ഷണം നല്കാന് വൈകി
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സപ്നയെ റായ്പൂരിലെ ഡികെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.