ആകാശത്ത് വട്ടമിട്ട് പറക്കുന്ന ബൂംസ്റ്റിക്കില്‍ മന്ത്രവാദിനി; ഇത് നമ്മുടെ ‘ഹലോ ദീദി’യല്ലേയെന്ന് ആരാധകർ, വീഡിയോ

മൂഹ മാധ്യമങ്ങളില്‍ ‘ഹലോ ദീദി’ എന്ന് അറിയപ്പെടുന്ന വാങ്ങ്, തന്‍റെ പാരാഗ്ലൈഡിംഗ് സ്കില്ലുകളിലൂടെ സമൂഹ മാധ്യമ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുകയാണ്. ഹാരി പോട്ടർ സീരീസിലെ ഐക്കണിക് ക്വിഡിച്ച് രംഗങ്ങളെ ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് വാങ്ങിന്‍റെ പാരാഗ്ലൈഡിംഗ്. നീണ്ട വടിയില്‍ കെട്ടിയ ചൂലുമായി, യൂറോപ്യന്‍ മന്ത്രവാദിനികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വേഷം ധരിച്ച് പാരാഗ്ലൈഡിംഗ് നടത്തുന്ന വാങ്ങ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹരമാണ്. 

കറുത്ത വേഷം ധരിച്ച് കൂർമ്പന്‍ തൊപ്പിയുമായി കൈയില്‍ ചൂൽ കെട്ടിയ വടിയുമായി മഞ്ഞിലൂടെ പറന്ന് നടക്കുന്ന പറന്ന് നടക്കുന്ന വാങ്ങ്, കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നു. ‘ഇന്ന് എല്ലാ സ്കീ റിസോർട്ട് പ്രൊഫഷണലുകളും എന്നെ ശ്രദ്ധിക്കാന്‍ പോകുന്നു. സ്കീയിംഗില്‍ എനിക്ക് അവരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അറിയാം, പക്ഷേ, എനിക്ക് അപമാനം കുറയ്ക്കാൻ കഴിയും. ഞാൻ താഴേക്ക് പറക്കും’ അവർ വീഡിയോയിൽ പറയുന്നു.  ബ്രൂംസ്റ്റിക്ക് ഉപയോഗിച്ച് മന്ത്രവാദിനിയുടെ വേഷം ധരിച്ച വാങ്ങ് മഞ്ഞിന്‍ മുകളില്‍ നിന്ന് പാരാഗ്ലൈഡ് ഉപയോഗിച്ച് താഴേക്ക് പറന്നിറങ്ങുന്നു. സ്ഥിരം വേഷ വിധാനങ്ങളില്‍ നിന്ന് മാറി, അപകടകരമായ ഇത്തരം കളികളില്‍ തന്‍റെതായ ശൈലി അനുവര്‍ത്തിക്കാനുള്ള വാങ്ങിന്‍റെ ശ്രമത്തെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു. 

ഭർത്താവ് ദീർഘദൂര ട്രക്ക് ഡ്രൈവർ, ഒപ്പം ജീവിക്കാൻ സ്വന്തം ജോലി ഉപേക്ഷിച്ച് ഭാര്യ; ഇരുവരും സമൂഹ മാധ്യമ താരങ്ങൾ

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Wandi Wang (@flyhellodidi)

‘വഞ്ചകന്‍’ എന്ന് മുതുകില്‍ ചാപ്പ കുത്തും, 18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി അറസ്റ്റില്‍

മഞ്ഞ് മലയിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ വാങ്ങ് മറിഞ്ഞ് വീഴുമോയെന്ന് കാഴ്ചക്കാരന് ഒരു നിമിഷം ആശങ്ക തോന്നുമെങ്കിലും വാങ്ങ് തന്‍റെ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നു. അവള്‍ വിശാലമായ ആകാശത്ത് പറന്ന് നടക്കുകയും വിജയകരമായ രീതിയില്‍ ലാന്‍റ് ചെയ്യുകയും ചെയ്യുന്നത് കാണാം. സമൂഹ മാധ്യമങ്ങളില്‍ വാങ്ങിന്‍റെ ആരാധകര്‍ അവരോടുള്ള സ്നേഹം പ്രകടിപ്പിച്ച് കൊണ്ട് കുറിപ്പുകളെഴുതി. ‘ഞങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നെന്നും ഒരിക്കല്‍ നിങ്ങളോടൊപ്പം പറക്കണമെന്ന് ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ചിലര്‍ ‘ദീദി എയര്‍ലൈന്‍സ്’ എന്നായിരുന്നു അവരെ വിശേഷിപ്പിച്ചത്. വാങ്ങിന്‍റെ മറ്റൊരു വീഡിയോയില്‍ അവര്‍ സാന്താക്ലാസിന്‍റെ വേഷത്തില്‍ പാരാഗ്ലൈഡിംഗ് നടത്തുന്നത് കാണാം. 

‘നിനക്ക് അത്യാവശ്യമാണെന്നറിയാം’; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ

By admin

You missed