ജിദ്ദ: ഇന്ത്യയിലേക്കുള്ള  ചില വിമാന കമ്പനികളിലെ ജീവനക്കാർ യാത്രക്കാരുടെ ലഗേജുകൾ വലിച്ചെറിയുന്നതായി പരാതി. ഇതേ തുടർന്ന് വിലകൂടിയ സാധനങ്ങൾ കേടുപാടുകൾ സംഭവിച്ചതായി നിരവധി യാത്രക്കാർ പറഞ്ഞു.
വിമാന കമ്പനികളുടെ അലസതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ഗ്രൗണ്ട് സ്റ്റാഫ് ആണ് ലഗേജ് വലിച്ചെറിയുന്നത്.

വിലകൂടിയ സാധനങ്ങൾ നശിക്കുകയും സാധനങ്ങൾ കാണാതാവുകയും ചെയ്തിട്ടുണ്ട്.പരാതി പറഞ്ഞിട്ടും എയർലൈൻസ് കമ്പനികൾ നിഷ്‌ക്രിയമാണ്.കേരളത്തിലേക്കുള്ള വ്യക്തികളുടെ സാധനങ്ങൾ നഷ്ടപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന് വ്യോമയാന അതോറിറ്റിക്കും  പരാതി നൽകുകയും ചെയ്തു. വിലകൂടിയ വാച്ചുകൾ, മൊബൈലുകൾ, പെർഫ്യൂം, മറ്റ്സാധനങ്ങളും നഷ്ടപ്പെട്ട ഒട്ടനവധി പേരുണ്ട്.

എയർപോർട്ടുകളിൽ   ലഗേജുകൾ കൃത്യമായ പാക്കേജ് ചെയ്താണ്  സാധനങ്ങൾ കൊണ്ടുവരാറുള്ളത്.  പലപ്രാവശ്യവും ഇത് സംബന്ധമായ പരാതികൾ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു ഇതുവരെയും കൃത്യമായ മറുപടി ലഭിച്ചില്ലായിരുന്നു.

വർഷങ്ങളായി പ്രവാസ ലോകത്ത്  കഷ്ടപ്പെട്ട് വർഷങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നവർ തന്റെ കുടുംബത്തിലുള്ളവർക്കും കുട്ടികൾക്കുമായി വാങ്ങിയ സാധനങ്ങളാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്.
 ഇക്കാര്യത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ  ഇന്ത്യൻ വ്യോമയാന അതോറിറ്റിക്കും സൗദി എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *