തിരുവനന്തപുരം: ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. ചരുവിളവീട്ടില്‍ ഷാജഹാനാ(60)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ താഴെ വെട്ടൂര്‍ സ്വദേശി ഷാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വര്‍ക്കല താഴെവെട്ടൂരാണ് സംഭവം. ലഹരി ഉപയോഗിച്ചതിന് യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.