നവംബർ 13 ന് രണ്ടുപേരും ഒന്നിച്ച് ബിവറേജിലെത്തി, 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യവുമായി കടന്നു; ഒടുവിൽ പിടിവീണു

അമ്പലപ്പുഴ: സർക്കാർ മദ്യശാലയിൽ നിന്ന് മദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് 13-ാം വാർഡ് കൻ കോളിൽ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വെണ്ണല പറമ്പ് പത്മകുമാർ (പപ്പൻ – 38) എന്നിവരെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 13 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യം വാങ്ങാനെന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് ഔട്ട്‌ലെറ്റിലെത്തിയ പ്രതികൾ 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യം മോഷ്ടിച്ചു കടന്നു കളകയുയായിരുന്നു. അമ്പലപ്പുഴ എസ് ഐ അനീഷ് കെ ദാസിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിനിൽ എം കെ, ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം നടന്നു എന്നതാണ്. താഴെ കുറുന്തിൽ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്. പ്രതികൾക്കായി പൊലീസ്  അന്വേഷണം ഊർജിതമാക്കി. ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടുപൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്. രമാദേവിയുടെ തൊട്ടയൽപക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുവീടുകളുടേയും മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരിയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. രമാദേവിയുടെ വീട്ടിൽ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. രാഘവൻ യാത്ര പോകുന്നതിനാൽ സ്വർണവും പണവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. രമാദേവിയുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സി സി ടി വികൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ആളില്ലെന്ന് ഉറപ്പാക്കി അടുത്തടുത്തുള്ള 2 വീടുകൾ കൃത്യമായി നോക്കിവെച്ചു; പെരിങ്ങോം മോഷണത്തിൽ അന്വേഷണം ഊർജിതം

By admin