കായംകുളം ടൗൺ ജുമാ മസ്ജിദിന് സമീപത്തെ ഷെഡിൽ പാർക്ക് ചെയ്ത ബൈക്ക് കാണാനില്ല, അന്വേഷണത്തിൽ പ്രതി പിടിയിൽ

കായംകുളം: ബൈക്ക് മോഷണ കേസിലെ ഒന്നാംപ്രതി പിടിയില്‍. കായംകുളം ടൗൺ ജുമാ മസ്ജിദിന് സമീപമുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന കീരിക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഒന്നാം പ്രതിയായ ഓച്ചിറ ചങ്ങൻകുളങ്ങര പുതുമംഗലത്ത് വീട്ടിൽ ഷാജു (34) വിനെ കായംകുളം പൊലീസ് പിടികൂടിയത്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

ഈ കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഓതറ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓതറ ഷെഫീക്ക് ഇപ്പോൾ കാപ്പാ നിയമപ്രകാരം ജയിലിലാണ്. ഇയാൾ കരുനാഗപ്പള്ളി, ശൂരനാട്, ഓച്ചിറ, കൊല്ലം ഈസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. മോഷണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കായംകുളം സി ഐ അരുൺ ഷാ, എസ് ഐ മാരായ രതീഷ് ബാബു, ശിവപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, അഖിൽ മുരളി, ബിനു, പ്രദീപ്, അരുൺ, പ്രവീൺ, അനു, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം നടന്നു എന്നതാണ്. താഴെ കുറുന്തിൽ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്. പ്രതികൾക്കായി പൊലീസ്  അന്വേഷണം ഊർജിതമാക്കി. ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടുപൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്. രമാദേവിയുടെ തൊട്ടയൽപക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുവീടുകളുടേയും മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരിയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. രമാദേവിയുടെ വീട്ടിൽ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. രാഘവൻ യാത്ര പോകുന്നതിനാൽ സ്വർണവും പണവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. രമാദേവിയുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സി സി ടി വികൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ആളില്ലെന്ന് ഉറപ്പാക്കി അടുത്തടുത്തുള്ള 2 വീടുകൾ കൃത്യമായി നോക്കിവെച്ചു; പെരിങ്ങോം മോഷണത്തിൽ അന്വേഷണം ഊർജിതം

By admin