കോട്ടയം: ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷനും ചേര്‍ന്ന് ചൊവ്വാഴ്ച കളക്ട്രേറ്റില്‍ ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം സംഘടിപ്പിക്കും.
തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷത വഹിക്കും.
സെമിനാര്‍
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജാസ്മിന്‍ അലക്സ് വെര്‍ച്വല്‍ ഹിയറിംഗും ഉപഭോക്തൃനീതിയിലേക്കുള്ള ഡിജിറ്റല്‍ പ്രവേശനവും- എ.ഐ. പ്ലാറ്റ്ഫോമുകളിലെ ആശങ്കകളും എന്ന വിഷയത്തില്‍ ക്ലാസെടുക്കും.
ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനംഗങ്ങളായ അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ, മാതൃഭൂമി ബ്യൂറോചീഫ് എസ്.സി. സതീശന്‍ നായര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍, ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി പി.ഐ. മാണി, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന പി.കെ. ഷൈനി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സിറ്റിസണ്‍ റൈറ്റ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി ജയിംസ് കാലാവടക്കന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.കെ. തോമസ്‌കുട്ടി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഓസേപ്പച്ചന്‍ തകിടിയേല്‍, കമ്മീഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ബി. അജി എന്നിവര്‍ പങ്കെടുക്കും.