ഇസ്താംബുൾ: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റർ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം.
ടേക്ക് ഓഫിനിടെ ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ച് ഹെലികോപ്റ്റർ നിലത്ത് വീഴുകയായിരുന്നു.
രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്.
അന്റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു.
കനത്ത മൂടൽ മഞ്ഞു കാരണമാണ് അപകടം സംഭവിച്ചത്.