ഓക്ക്‌ലാന്‍ഡ്:  പെഗാസസ് ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വിവരം ചോര്‍ത്തി എന്ന കേസില്‍ ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒ കുറ്റക്കാരാണെന്ന് ഓക്ക്ലാന്‍ഡിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വിധിച്ചു.
മറ്റുള്ളവരുടെ വാട്ട്‌സ്ആപ്പ് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ എന്‍എസ്ഒ സോഫ്റ്റ്വെയര്‍ അവസരമൊരുക്കിയതായി സ്ഥിരീകരിച്ച കോടതി, നഷ്ടപരിഹാരത്തിനായി വിചാരണ നടപടികള്‍ ആരംഭിക്കാമെന്നും അറിയിച്ചു.
ഉപയോക്താക്കള്‍ വാങ്ങിയ സോഫ്റ്റ്വെയര്‍ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിച്ചാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന എന്‍എസ്ഒ വാദം കോടതി അംഗീകരിച്ചില്ല.
2019 ല്‍ നല്‍കിയ പരാതി
2019 ല്‍ വാട്ട്‌സ്ആപ്പ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. 1400 ഫോണുകളിലെ വാട്ട്‌സ്ആപ്പ് സേവനം തടസ്സപ്പെടുത്തിയ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ആണ് വാട്ട്‌സ്ആപ്പ് പരാതി നല്‍കിയത്. 

അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ രംഗത്ത് വന്നിട്ടുണ്ട്.

 2021ല്‍ ഇന്ത്യയിലും പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കള്‍ അടക്കമുള്ളവരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരുന്നു. എന്നാല്‍, എന്‍എസ്ഒയില്‍ നിന്ന് പെഗാസസ് ചാരസോഫ്റ്റ്വെയര്‍ വാങ്ങിയെന്നോ ഇല്ലെന്നോ വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *