ഒട്ടാവ: ട്രൂഡോക്കെതിരെ കൊണ്ടുവരുന്ന വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ജഗ്മീത് സിംഗ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സഹായിച്ച പ്രധാന കൂട്ടാളി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ സി പി) നേതാവാണ് ജഗ്മീത് സിംഗ്.
ട്രൂഡോ ഭരണത്തിന് നല്‍കുന്ന പിന്തുണ നേരത്തെ തന്നെ എന്‍ ഡി പി പിന്‍വലിച്ചിരുന്നു. ട്രൂഡോയ്‌ക്കെതിരെ വോട്ടുചെയ്യുമെന്ന് തുറന്ന കത്തിലാണ് സിംഗ് അറിയിച്ചത്.
ജസ്റ്റിന്‍ ട്രൂഡോ പരാജയം
കത്തില്‍ ട്രൂഡോയുടെ നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച സിംഗ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ജോലിയില്‍ ജസ്റ്റിന്‍ ട്രൂഡോ പരാജയപ്പെട്ടുവെന്നും പകരം ശക്തരായവരുടെ പക്ഷം എടുത്തു എന്നും കുറ്റപ്പെടുത്തി.
സര്‍ക്കാരിനെ താഴെയിറക്കാനുള്ള എന്‍ ഡി പിയുടെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും കനേഡിയന്‍ ജനങ്ങള്‍ക്ക് അവരുടെ ‘നന്മയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക’ എന്ന ലക്ഷ്യം മുന്നോട്ടു വെക്കുകയും ചെയ്തു.
അനുകൂലമായി വോട്ട് ചെയ്യണം
ആദ്യഘട്ടം പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങള്‍ നടത്തിയിട്ടും ലിബറല്‍ പാര്‍ട്ടി അവയെ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണം സിംഗ് ഉന്നയിച്ചു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍, അത് ട്രൂഡോയുടെ അധികാരം അവസാനിപ്പിക്കും.
തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഒഴിവാക്കാന്‍ സ്വന്തം പാര്‍ടിയിലെ വലിയൊരുവിഭാഗമാള്‍ക്കാരും ട്രൂഡോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ട്രൂഡോയുടെ ഉപപ്രധാനമന്ത്രി രാജിവച്ചതിന് പിന്നാലെയാണ് അവിശ്വാസപ്രമേയ ഭീഷണിയും.