ആലപ്പുഴ: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും പക്വതയും ഇരുത്തവും വന്ന നേതാവാണെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. പക്വതയും ഇരുത്തവും വന്ന നേതാവാണ്. ചെന്നിത്തല സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന നേതാവാണ്.
സതീശന് അഹങ്കാരിയായ നേതാവാണ്. സതീശന് പക്വതയും മാന്യതയുമില്ല. സതീശന് പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെയടക്കം എതിര്‍ത്ത് സതീശന് സര്‍വജ്ഞനാകാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.