മഴയുടെ ചിലമ്പൊലി കുളിരേകുമകതാരിൽമാനവർ കെട്ടിപ്പടുത്തോരു സ്വപ്നമേകാലവർഷപ്പെയ്ത്തു കണ്ടോർമണ്ണിനെ സ്നേഹിച്ച മക്കളവർവയൽവരമ്പൊന്നിൽ നെയ്തെടുക്കുംഅവനവനന്നത്തിൻ കുപ്പായങ്ങൾഉഴുതു മറിച്ചു വിത്തെറിഞ്ഞു മുളപൊട്ടി ഞാറിൻ ചന്തം വിരിയേആധിയിൽ അരികിലൊരമ്മയെപ്പോൽപരിപാലിച്ചെത്രയോ നാളുകൾ നീക്കികൊയ്തെടുക്കും കതിരിലും കണ്ണുനീരല്ലയോവിയർപ്പിൻ ഉപ്പുരസം കലർന്നുനെൽമണിയാ മണ്ണിൽ പറ്റിക്കിടക്കുന്നുചേറുമണക്കുന്ന ജീവിതപ്പാതയിൽപലതല്ലോ മണ്ണിൽ വിളയിച്ചവർകരുതലാം കരതലം കണ്ടില്ലയെന്നുംകരയുന്ന കണ്ണീരുണങ്ങിയില്ലഅർഹതയ്ക്കംഗീകാരമില്ലാതെ അനുഭവ സമ്പന്ന കർഷകരുംകിളികൾപ്പറക്കുന്ന കൃഷിഭൂമിയൊന്നിൽ കാഴ്ച്ചക്കാരെത്തുമീ കാലത്തിലുംപകലന്തി വയലിൽ വീണുടഞ്ഞപരിഭവ ചിത്തങ്ങൾ പരിഗണിക്കാതെമണ്ണറിഞ്ഞവർ മനുഷ്യനാണ്ഭൂമിയിൽ സ്വർഗ്ഗം പണിയുന്നോരവർ വിതയും വിളയും വീതിച്ചെടുക്കാതെആ കണ്ണുനീരൊരുമാത്ര തുടച്ചീടുക പൊന്നു വിളയുന്ന പാടങ്ങളിൽകർഷകർ കഥകൾ പറഞ്ഞിടട്ടെമണ്ണറിഞ്ഞീടുക വിണ്ണറിഞ്ഞീടുക മണ്ണിന്റെ മക്കൾ തൻ നേരറിഞ്ഞീടുക..
– ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം 

By admin

Leave a Reply

Your email address will not be published. Required fields are marked *