തച്ചമ്പാറ: കരിമ്പ പനയം പാടത്ത് ഉണ്ടായ വാഹന അപകടത്തിൻ്റെ സാഹചര്യത്തിൽ സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി തച്ചമ്പാറ ദേശബന്ധു സ്കൂളിൻ്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു.
വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ്റെ അധ്യക്ഷതയിൽ കോങ്ങാട് എംഎൽഎ അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 
ദേശബന്ധു സ്കൂൾ, സെൻ്റ് ഡൊമനിക്ക് എഎൽപി സ്ക്കൂൾ, ദേശീയപാത വിഭാഗം, ഊരാളുങ്കൽ സൊസൈറ്റി, മോട്ടോർ വെഹിക്കൾ വിഭാഗം പോലിസ്, വ്യാപാരി വ്യവസായികൾ, ഓട്ടോ ടാക്സി ഡ്രൈവേഴ്സ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
തച്ചമ്പാറയിൽ ദേശീയ പാതയിൽ സ്ക്കൂളിൻ്റെ മുന്നറിയിപ്പ് ബോർഡുകൾ, വേഗത നിയന്ത്രിക്കുന്നതിന് സ്ഥിരം ഡിവൈഡറുകൾ, റോഡിൻ്റെ അടയാളങ്ങളും, കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള സ്ഥലങ്ങളും വീണ്ടും രേഖപ്പെടുത്തുക, കാൽനടയാത്രകാർക്ക് ഓവർബ്രിഡ്ജ് തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.
ബന്ധപ്പെട്ട അധികാരികൾ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് യോഗത്തെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *