ദില്ലി മദ്യനയ കേസ്: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ലെഫ്. ​ഗവർണർ

ദില്ലി: ദില്ലി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ദില്ലി ലഫ്. ഗവര്‍ണ്ണറാണ് അനുമതി നല്‍കിയത്. 100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കെജരിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് കെജരിവാള്‍ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇഡി ലഫ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്. 

By admin