ഇടുക്കി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ കേരള കോൺഗ്രസ് [ജേക്കബ്] ഇടുക്കി ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് തടയുക , വൈദ്യുതിചാർജ്ജ് കൂട്ടിയ സർക്കാർ നടപടി ഉപേക്ഷിക്കുക, സാധാരണക്കാരായ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, റബ്ബർവില വർദ്ധിപ്പിക്കുക, ഏലം കർഷകരെ സംരക്ഷിക്കുക, കർഷക ആത്മ ഹത്യ അവസാനിപ്പിക്കുവാനുള്ള അടിയന്തിര സാഹചര്യം ഒരുക്കുക. കർഷകർക്കെതിരായ വനനിയമം അടിയന്തിരമായി പിൻവലിക്കുക, വന്യമൃഗശല്യം ഇടുക്കി ജില്ല യിൽ രൂക്ഷമായി വരുന്ന സാചര്യത്തിൽ 50 ലക്ഷംരൂപയെങ്കിലും നഷ്ടപരിഹാരമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 1 മുതൽ 30 വരെ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് സാബു മുതിരക്കാലായിൽ, അനിൽ പയ്യാനിക്കൽ, ടോമി ജോർജ് മുഴിക്കുഴിയിൽ, ഷാജി അമ്പാട്ട്, ജോസ് ചിറ്റടി, ഷാഹുൽ പള്ളത്തുപറമ്പിൽ, ബാബു വർഗ്ഗീസ്, സിബിച്ചൻ മനയ്ക്കൽ, ജോൺസൺ അലക്‌സാണ്ടർ, ജോസ് പുന്നോലിക്കുന്നേൽ, തോമസ് വണ്ടാ നം, ഔസേപ്പച്ചൻ ഇടിക്കുളത്ത്, റോയി കുനംപാറയിൽ, ജോയി കുഴിഞ്ഞാലിക്കുന്നേൽ, സെബാസ്റ്റ്യൻ ചെന്നിത്തലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.