പുതുവത്സരം അടുത്തുവരികയാണ്. ആഘോഷങ്ങൾക്കായി പോകാൻ പറ്റിയ അഞ്ച് മികച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയ ന്യൂ ഇയർ ട്രാവൽ ഗൈഡ് 2025 നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
സമൃദ്ധമായ സൗന്ദര്യത്താൽ അനുഗ്രഹീതമായ തികച്ചും വ്യത്യസ്തമായ ഈ സ്ഥലങ്ങളിൽ നിങ്ങൾക്ക് ന്യൂ ഇയർ മനോഹരമായി ആഘോഷിക്കാം.
ഹിമാചൽ പ്രദേശ്
ഉത്തരേന്ത്യയ്ക്ക് നൽകിയ പ്രകൃതിയുടെ വരദാനമെന്ന് വിശേഷണമുള്ള നാടാണ് ഹിമാചൽ പ്രദേശ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. മണാലി, ഷിംല, കസോൾ, കുളു, കുഫ്രി, ധർമ്മശാല, മക്ലിയോഡ്ഗഞ്ച് എന്നിവയാണ് ഹിമാചലിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ.
ബാലി
ബാലിയിലെ ബീച്ചിൽ ഒരുങ്ങുന്നത് അതിമനോഹരമായ പാർട്ടികളാണ്. ഡിജെകളുടെ സംഗീതം ആസ്വദിക്കാം. കൂടാതെ പുതുവർഷത്തിലേക്കുള്ള കൗണ്ട്‌ഡൗൺ ആസ്വദിച്ച് വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കാം. പുതിയ തുടക്കങ്ങൾ ആഘോഷിക്കാനും ഭൂതകാലത്തോട് വിടപറയാനും ഏറ്റവും വിസ്മയകരമായ സ്ഥലങ്ങളിൽ ഒന്നാണ് ബാലി.
കാശ്മീർ
കാശ്മീർ ഭൂമിയിലെ സ്വർഗ്ഗമാണെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ഒരു സ്ഥലത്തിനും സമാനമാക്കാൻ കഴിയാത്ത സൗന്ദര്യത്തിൻ്റെ സമൃദ്ധി കാശ്മീരിനുണ്ട്. ഉച്ചത്തിലുള്ള സംഗീതമില്ലാതെ, സമാധാനം മാത്രമുള്ള ഒരു വിശ്രമ ആഘോഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇത് അനുയോജ്യമായ സ്ഥലമാണ്.
ലക്ഷദ്വീപ്
ലക്ഷദ്വീപ് ഒരു പ്രണയാഭ്യർത്ഥനയ്ക്കും ആഘോഷങ്ങൾക്കും അനുയോജ്യമാണ്. ശാന്തമായ ആഘോഷം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷനാണ് ഇവിടം.