ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകള്‍ പുറത്തിറങ്ങുകയാണ് ഈ ക്രിസ്മസിന്. ഈ ക്രിസ്മസ് മലയാളം സിനിമാ പ്രേമികള്‍ക്ക് മികച്ച ഒന്നായിരിക്കും. ആക്ഷന്‍ മുതല്‍ കൗതുകമുണര്‍ത്തുന്ന ത്രില്ലറുകളും ഹൃദയസ്പര്‍ശിയായ സിനിമകളും വരെ ഈ ക്രിസ്മസിന് ഇറങ്ങുന്നുണ്ട്.
1.റൈഫിള്‍ ക്ലബ്

 
ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിത്രത്തിന്റെ കഥയുമായി എത്തുന്ന ആഷിഖ് അബു ചിത്രമാണ് ‘റൈഫിള്‍ ക്ലബ്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം  ഡിസംബര്‍ 19-നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുക. 
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. 

വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
 മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
2 മാര്‍ക്കോ

 ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ആക്ഷന്‍ ഡ്രാമയായ മാര്‍ക്കോ ഡിസംബര്‍ 20 ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രം നിവിന്‍ പോളിയെ നായകനാക്കി 2018 ലെ ഹിറ്റ് മിഖായേലിന്റെ ഒരു സ്പിന്‍ ഓഫാണ്. 

കബീര്‍ ദുഹാന്‍ സിംഗ്, ആന്‍സണ്‍ പോള്‍, അര്‍ജുന്‍ നന്ദകുമാര്‍, ദുര്‍വാ താക്കര്‍, യുക്തി താരേജ, അഭിമന്യു ഷമ്മി തിലകന്‍, ഇഷാന്‍ ഷൗക്കത്ത്, സിദ്ദിഖ്, ജഗദീഷ്, റിയാസ് ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു താരനിരയാണ് മാര്‍ക്കോയിലുള്ളത്. 

സാങ്കേതികമായി, ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും, കെജിഎഫ് സീരീസിലെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തനായ രവി ബസ്രൂര്‍ സംഗീതവും നല്‍കുന്നു.
3. എക്സ്ട്രാ ഡീസെന്റ് 

സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു ഡാര്‍ക്ക് കോമഡി ചിത്രമായ എക്സ്ട്രാ ഡീസെന്റ് 2024 ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പൂര്‍ണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കലാണ്.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുമ്പോള്‍ പുതുമുഖ താരം ദില്‍നയാണ് നായിക വേഷത്തില്‍.

ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് കൃഷ്ണന്‍, ഡിഒപി: ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സുഹൈല്‍.എം, ലിറിക്സ്: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍
സൗണ്ട് ഡിസൈന്‍ : വിക്കി, ഫൈനല്‍ മിക്സ് : എം. രാജകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബ്യൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യശോധരന്‍, കാസ്റ്റിങ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രെയിംസ് റിലീസ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.
 
4 ബറോസ് 

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഫാന്റസി ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ബാര്‍റോസിന് സ്വന്തം . ബറോസിന്റെ റിലീസ് പാന്‍ ഇന്ത്യ ചിത്രമായിട്ടായിരിക്കും എന്നതും പ്രത്യേകതയാണ്. 

ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 25 ന് ബറോസ് തീയേറ്ററുകളിലെത്തും. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.

ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *