ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷി എം.പിക്ക് കുത്തേറ്റു. ബി.ആര്.എസ്. എം.പി. കോത പ്രഭാകര്‍ റെഡ്ഡിക്കാണ് വയറ്റില്‍ കുത്തേറ്റത്.
കോത പ്രഭാകറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഭാകര്‍ റെഡ്ഡി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
ദൗല്‍താബാദ് മണ്ഡലിത്തില്‍ വച്ചാണ് സംഭവം നടന്നത്. അക്രമിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിച്ചതായും പോലീസ് പറഞ്ഞു.
ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് കോത പ്രഭാകര്‍. നിലവില്‍ മേദക് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ഇദ്ദേഹം.