ഡല്‍ഹി: അബുജ്മദ് മേഖലയില്‍ പോലീസും നക്സലൈറ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 7 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി ഛത്തീസ്ഗഡ് പോലീസ്.
ഈ ഏറ്റുമുട്ടലില്‍ 4 കുട്ടികള്‍ക്കും പരിക്കേറ്റതായി പോലീസ് വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വെടിയേറ്റ് സാരമായി പരിക്കേറ്റെന്നാണ് വിവരം. ഡിസംബര്‍ 12നാണ് സംഭവം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിസംബര്‍ 16 ന് രാത്രി റായ്പൂരിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഏറ്റുമുട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റുകള്‍ തൊടുത്തുവിട്ട ബാരല്‍ ഗ്രനേഡ് ലോഞ്ചറില്‍ (ബിജിഎല്‍) നിന്നുള്ള കഷ്ണങ്ങളാണ് ഈ മുറിവുകള്‍ക്ക് കാരണമായത്.
പെണ്‍കുട്ടികളില്‍ ഒരാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ റായ്പൂരിലേക്ക് റഫര്‍ ചെയ്തു. കുട്ടികളെ പരിക്കേല്‍പ്പിച്ചതിന് മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യേകം കേസെടുക്കും
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്റെ മകള്‍ വയലിലേക്ക് പോയപ്പോള്‍ അവളെ എന്തോ ആക്രമിക്കുകയും അവള്‍ അബോധാവസ്ഥയിലാവുകയും ചെയ്തു.
ഞങ്ങള്‍ അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. അവര്‍ ഞങ്ങളെ ഇങ്ങോട്ട് അയച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.