തണ്ണിത്തോട്: മഞ്ഞുതുള്ളിയിലെ പ്രകാശധാര വേറിട്ട ക്രിസ്തുമസ് കൂട്ടായ്മയുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തണ്ണിത്തോട് സോണ്‍.
പത്തനംതിട്ട ജില്ലയിലെ ( School For Differently Abled) സ്‌ക്കൂളായ പ്രകാശധാരയില്‍ വച്ച് കുട്ടികള്‍ക്ക് ഒപ്പം ക്രിസ്മസ് കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 തീയതി ഉച്ചയ്ക്ക് രണ്ടിന് ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജോജോസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മീറ്റിംഗില്‍ ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ ഡോ. ഏബ്രാഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്താ ക്രിസ്തുമസ് സന്ദേശം നല്‍കും. വിവിധ കെ.സി.സി. സോണുകളിലെ വൈദികര്‍ ഭാരവാഹികള്‍ മീറ്റിംഗില്‍ പങ്കെടുക്കും.
തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനം കരോള്‍ സംഘങ്ങള്‍ പരിപാടിയില്‍ കരോള്‍ ഗാനങ്ങളുമായി എത്തും. ഒപ്പം ക്രിസ്തുമസ് ഗാനങ്ങളുമായി ക്വയര്‍ സംഘങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. കുട്ടികള്‍ക്ക് ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ മീറ്റിംഗില്‍ സംഘടിപ്പിക്കും.