മോസ്കോ : റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോള്‍ കിറില്ലോവ് മോസ്കോയില്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്.
 
ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു.
 
2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍. രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുളയിലെ റഷ്യന്‍ സൈനിക നടപടികള്‍ക്കിടെ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഇഗോര്‍ കിറില്ലോവിനെതിരേ യുക്രയ്ന്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *