കൊച്ചി: എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ മാമലശേരി സ്വദേശി ബിജു(52)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. വീട്ടിനുള്ളിലെ സ്റ്റേര്‍ കേസില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ റീന കുവൈറ്റില്‍ നഴ്സാണ്. മക്കള്‍: ആന്മരിയ, അലന്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍.