മലപ്പുറം: ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കരിങ്കൽ കയറ്റിവന്ന ലോറി വഴിയാത്രക്കാരനുമേലേയ്ക്ക് മറിയുകയായിരുന്നു.കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി എന്നവരാണ് മരണപ്പെട്ടത്രാവിലെ പള്ളിയിൽ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകടം നടന്ന് ഏറെനേരം ഇയാൾ ലോറിക്കടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ഒടുവിൽ അഗ്നിശമന സേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.അതിനിടെ, പമ്പ ചാലക്കയത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. ബസ് ഡ്രൈവർമാർക്കും തീർത്ഥാടകർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.കണ്ണൂരിൽ നിർത്തിയിട്ട കാർ പിന്നോട്ട് ഉരുളുന്നതുകണ്ട് പിടിച്ചുനിർത്താൻ ശ്രമിച്ച കാറുടമയ്ക്കും ദാരുണാന്ത്യം. തിരുമേനി ടൗണിലാണ് സംഭവം നടന്നത്. ചെറുപ്പുഴ സ്വദേശി ജോർജ് ആണ് മരിച്ചത്. ഉരുണ്ടുവന്ന കാറിനും നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കും ഇടയിൽപ്പെട്ടായിരുന്നു മരണം.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *