ഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും വിജയത്തിന് പിന്നാലെ ഡി ഗുകേഷ് വിശ്വനാഥന്‍ ആനന്ദിന് അയച്ച സന്ദേശം ശ്രദ്ധേയമാകുന്നു.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 14 ഗെയിമുകളിലായി നടന്ന വാശിയേറിയ പോരാട്ടത്തില്‍ 7.5-6.5 എന്ന സ്‌കോറിനാണ് ഗുകേഷ് ലിറനെ പരാജയപ്പെടുത്തിയത്
ഇതോടെ ആനന്ദിന് ശേഷം അഭിമാനകരമായ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി 18കാരന്‍.
ഡിസംബര്‍ 16 ന് ചെന്നൈയില്‍ വിമാനമിറങ്ങിയ ശേഷം, ഗുകേഷ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററിന് നന്ദി പറഞ്ഞു.
ലോക ചാമ്പ്യന്‍ ആനന്ദ് തുടക്കം മുതലേ തന്റെ പ്രചോദനമായിരുന്നതായും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും ഗുകേഷ് ട്വിറ്റ് ചെയ്തു.