കോതമംഗലം: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായം 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്.
സംഭവം അറിഞ്ഞപ്പോള്‍ തന്നെ മോണിറ്ററിംഗ് നടത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഹൃദയ വേദയുണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. എല്‍ദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
സംഭവ സ്ഥലത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളില്‍ ഹാഗിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ട്രഞ്ച് കുഴിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.