ഡബ്ലിന്‍: ഇസ്രയേലിനോടുള്ള ഐറിഷ് സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എംബസി അടച്ചു പൂട്ടാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു.
ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ അയര്‍ലാന്റ് പിന്തുണതിന് പിന്നാലെയാണ് ഡബ്ലിനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്.
അയര്‍ലന്റിന്റെ നടപടികളെ തീവ്ര ഇസ്രായേല്‍ വിരുദ്ധ നയങ്ങള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി ഗിദിയോന്‍ പ്രഖ്യാപനം നടത്തിയത്.
പാലസ്തീന്‍ പ്രദേശങ്ങളിലെ നടപടികളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ഹേഗിലെ ഐ സി ജെയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചേരാനുള്ള അയര്‍ലണ്ടിന്റെ തീരുമാനത്തെ തുടര്‍ന്നാണ് എംബസി അടച്ചുപൂട്ടുന്നത്.
പാലസ്തീന്‍ രാഷ്ട്രത്തെ അയര്‍ലന്‍ഡ് നേരത്തെ അംഗീകരിച്ചതിനൊപ്പം ഇത് ബന്ധങ്ങളില്‍ കാര്യമായ തകര്‍ച്ചയ്ക്ക് കാരണമായതായി ഇസ്രായേല്‍ വ്യക്തമാക്കി.
ഡബ്ലിന്‍ എംബസി അടച്ചുപൂട്ടാനുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ താനയിസ്റ്റ് ഖേദം പ്രകടിപ്പിച്ചു. നയതന്ത്ര മാര്‍ഗങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്റെ വാദങ്ങളെ അയര്‍ലന്‍ഡ് തള്ളി
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെക്കുറിച്ചുള്ള അയര്‍ലണ്ടിന്റെ നിലപാട് അന്താരാഷ്ട്ര നിയമത്തിലും മാനുഷിക തത്വങ്ങളിലും വേരൂന്നിയതാണെന്നും 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണങ്ങളെ തങ്ങള്‍ അപലപിക്കുകയും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെ ഒരുപോലെ എടുത്തുപറയുകയുംചെയ്തു.
അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയ്ക്ക് കൂടുതല്‍ മാനുഷിക സഹായം എന്നിവയ്ക്കായി അയര്‍ലന്‍ഡ് ഇപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി അയര്‍ലന്‍ഡ് തങ്ങളുടെ എംബസി ഇസ്രായേലില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
എന്നാല്‍ ഇസ്രായേലിന്റെ വാദങ്ങളെ അയര്‍ലന്‍ഡ് തള്ളി. എംബസി അടച്ചുപൂട്ടാനുള്ള ഇസ്രായേല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഖേദം പ്രകടിപ്പിച്ചു.