ബംഗലൂരു: ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന്  പൊലീസ് ഓഫിസർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 33കാരനായ തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഒരു പേജില്‍ ആത്മഹത്യ കുറിപ്പും ഇയാള്‍ എഴുതിവെച്ചിട്ടുണ്ട്.
വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍വതി എന്ന യുവതിയെ വിവാഹം ചെയ്തത്.
പാര്‍വതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 12ന് ഫോണില്‍ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്‌കുര്‍ റെയില്‍വേ സ്റ്റേഷന് അരികിലായി പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കണമെന്നും സഹപ്രവര്‍ത്തകനോട് ആത്മഹത്യക്കുറിപ്പില്‍ ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മകന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പാര്‍വതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *