കോന്നി: നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചുവരികയായിരുന്നു. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്.
വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയായിരുന്നു ശബരിമല തീർഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. അതിൽ ആ നാല് ജീവനും പൊലിഞ്ഞു.
നവംബര്‍ 30-നായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. യു.കെയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. കാർ ദിശതെറ്റി എത്തി ബസിൽ ഇടിച്ചു കയറിയതായാണ് ദൃസാക്ഷികൾ പറയുന്നത്.
കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപോയതായാണ് സംശയം. പുലർച്ചെ നാല് മണിയോടുകൂടിയായിരുന്നു അപകടം.