മുംബൈ: താനെയില്‍ ഭര്‍തൃമാതാവുമായുണ്ടായ വഴക്കക്കിനെത്തുടര്‍ന്ന് ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് സംഭവം. ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭര്‍തൃമാതാവും തമ്മില്‍ കലഹം പതിവായിരുന്നു. സംഭവദിവസം കുട്ടിയെ കാണാനില്ലെന്ന് യുവതി പറയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
എന്നാല്‍, യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ യുവതി കുട്ടിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന് തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.