കൊച്ചി: കളമശേരി സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
പരിഷ്കൃത സമൂഹത്തില്‍ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. സംഭവത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.