സ്‌പെയിനിലെ കത്തോലിക്കാ പള്ളികളിൽ ലൈംഗിക പീഡനം വ്യാപകമായിരുന്നു. 2022 ൽ സ്‌പെയിൻ പാർലമെന്റ് നിയമിച്ച ഓംബുഡ്‌സ്മാന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയുടെ കണ്ടെത്തലിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഓംബുഡ്‌സ്മാൻ Angel Gabilondo സ്‌പെയിൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 1940 മുതൽ ഇതുവരെ ആൺ കുട്ടികളും പെൺകുട്ടികളുമുൾപ്പെടെ 2 ലക്ഷത്തിലേറെ കുട്ടികളെ പാതിരിമാർ തങ്ങളുടെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നാണ്.

800 പേജുകളുള്ള റിപ്പോർട്ടിൽ 487 കേസുകൾ പരിഗണിക്കുകയും 8000 ആളുകളിൽ നടത്തിയ സർവേ റിപ്പോർട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 18 മാസം കൊണ്ടാണ് അന്വേഷണം പൂർത്തിയായത്. ആളുകളിൽ നടത്തിയ സർവേയിൽ 0.6 % ആൾക്കാർ തങ്ങൾ കുട്ടികളായിരുന്നപ്പോൾ പാതിരിമാരുടെ ലൈംഗികചൂ ഷണത്തിന് വിധേയരായിട്ടുണ്ടെന്ന് മൊഴി നൽകുകയുണ്ടായി.

സ്‌പെയിനിലെ സാമൂഹിക – രാഷ്ട്രീയ രംഗത്ത് വലിയ ഭൂചലനമുണ്ടാക്കാനിടയുള്ള ഈ റിപ്പോർട്ടിന്റെ പ്രതിഫലനം മറ്റു ക്രിസ്ത്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. അമേരിക്ക, ആസ്‌ത്രേലിയ,ചിലി, യൂറോപ്പ് എന്നിവിടങ്ങളിലും സ്പെയിന് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫ്രാൻസിൽ ഒരു സ്വതന്ത്ര ഏജൻസി 2021 ൽ നടത്തിയ സർവേയിൽ 1940 നുശേഷം രാജ്യത്ത് 2,16,000 കുട്ടികൾ (2.16 ലക്ഷം) മതപുരോഹിതന്മാരുടെ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലും ഇതേ രീതിയിൽ ഒരന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്..കാരണം പലപ്പോഴായി വരുന്ന വരുന്ന വാർത്തകൾ ആ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *