ഹൈദരാബാദ്: ബീഗം ബസാറിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയ ഇയാൾ ഇളയ മകനെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്ന് കുടിയേറിയ സിറാജ് എന്നയാളാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബവഴക്കുകളാവാം അക്രമ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.