തിരുവനന്തപുരം: പോത്തന്‍കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ മറിഞ്ഞ് അപകടം. ഒരു കുട്ടിയുടെ കാലിന് ഗുരുതര പരിക്കേറ്റു. കുട്ടിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു.പത്ത് വിദ്യാര്‍ത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. സംഭവത്തില്‍ പോത്തോന്‍കോട് പോലീസ് കേസെടുത്തു.