ടിന്നിനുള്ളില്‍ തല കുടുങ്ങിയ ഹിമാലയന്‍ കരടിയെ രക്ഷപ്പെടുത്തുന്ന ഇന്ത്യന്‍ സൈനികര്‍; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

വിദൂര സ്ഥലങ്ങളിലേക്കും വനാന്തര്‍ഭാഗങ്ങളിലേക്കും യാത്ര പോകുന്ന സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ പലപ്പോഴും വന്യമൃഗങ്ങളുടെ ദാരുണ മരണത്തിന് കാരണമാകുന്നു. ചെറു പ്ലാസ്റ്റിക്കുകള്‍ മുതല്‍ പ്രകൃതിയില്‍ പെട്ടെന്ന് വിഘടിക്കാതെ കിടക്കുന്ന എല്ലാ വസ്തുക്കളും വന്യമൃഗങ്ങള്‍ക്ക് ഏറെ ദോഷകരമായി മാറുന്നു. കഴിഞ്ഞ നവംബറില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഈ വിഷയത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. തല ഒരു ടിന്നിനുള്ളില്‍ കുടുങ്ങിപ്പോയ ഹിമാലയന്‍ ബ്രൌണ്‍ കരടിയെ രക്ഷപ്പെടുത്താനുള്ള ഇന്ത്യന്‍ സൈനികരുടെ ശ്രമങ്ങളായിരുന്നു അത്. 

മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകള്‍ക്കിടെ ടിന്നിനുള്ളില്‍ തല കുടുങ്ങിയ ഹിമാലയന്‍ കരടിയെ പിടുകൂടാനുള്ള സൈനികരുടെ ശ്രമത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഹിമാലയത്തില്‍ എവിടെ വച്ചാണ് സംഭവമെന്ന് വീഡിയോയില്‍ ഇല്ല. അതേസമയം സൈനികര്‍ ഏറെ പ്രയാസപ്പെട്ട് കരടിയെ കയറിട്ട് പിടികൂടുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ രണ്ടാം ഭാഗത്തില്‍ ഹിമാലയത്തിലെ താത്കാലിക സൈനിക ക്യാമ്പിന് സമാനമായൊരു സ്ഥലത്ത് തകര ഷീറ്റിട്ട് മറച്ച മുറിക്കുള്ളില്‍, കരടിക്ക് ചുറ്റും നില്‍ക്കുന്ന സൈനികരെ കാണാം. ചിലര്‍ കരടിയെ കയറിട്ട് കുരുക്കിപ്പിടിച്ചിരിക്കുന്നു. ഇതിനിടെ ഒരു സൈനികന്‍ കട്ടര്‍ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ കരടിയുടെ തല കുടുങ്ങിയ ടിന്‍ മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. ഏറെ ശ്രമത്തിന് ശേഷം കരടിക്ക് പരിക്കേല്‍ക്കാടെ ടിന്‍ ഊരിമാറ്റാന്‍ സൈനികര്‍ക്ക് കഴിഞ്ഞു.

മണാലിയിലേക്കാണോ? സൂക്ഷിച്ചേക്കണേ…; 3 കോടിയോളം കാഴ്ചക്കാർ കണ്ട വീഡിയോ

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് റീൽ ഷൂട്ട്, മരത്തിലിടിച്ച യുവതി തെറിച്ച് വീണു; വീഡിയോ വൈറല്‍

സ്വതന്ത്രനായ കരടി തന്നെ കെട്ടിയ കയറില്‍ അസ്വസ്ഥനാകുന്നതും അതിനി നിയന്ത്രിക്കാന്‍ സൈനികര്‍ പാടുപെടുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.  നിരവധി കാഴ്ചക്കാര്‍ കരടിയെ സ്വതന്ത്രമാക്കിയ ഇന്ത്യന്‍ സൈനികരെ അഭിനന്ദിച്ചു. ചില കാഴ്ചക്കാര്‍ കരടിയെ ഏങ്ങനെയാണ് തിരികെ മഞ്ഞിലേക്ക് വിട്ടതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് കുറിച്ചു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം ടിന്‍ കാനിസ്റ്ററുകള്‍ ഏങ്ങനെയാണ് ഹിമാലയത്തിലെത്തിയതെന്നും അത് ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്തുകയും വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. 

എയർപോർട്ടിൽ നിന്നും വാങ്ങിയ 200 രൂപയുടെ ബ്രെഡ് പക്കോഡയില്‍ ചത്ത പാറ്റ; ദുരന്തമെന്ന് സോഷ്യല്‍ മീഡിയ

By admin